ബെൽഫാസ്റ്റ്: ബാലിമെന സ്ട്രീറ്റിൽ സ്ലറി ഒഴിച്ച സംഭവത്തിലെ പ്രതിയായ 19 കാരനെ കോടതിയിൽ ഹാജരാക്കി പോലീസ്. തിങ്കളാഴ്ചയാണ് ലിസ്ലബാൻ റോഡ് സ്വദേശിയായ ഐസക് ആദംസിനെ കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്കെതിരെ കോടതി വിവിധ കുറ്റങ്ങൾ ചുമത്തി.
കോളെറൈൻ മജിസ്ട്രേറ്റ് മുൻപാകെയാണ് 19 കാരനെ ഹാജരാക്കിയത്. വാദം കേട്ടതിന് പിന്നാലെ കോടതി 19 കാരന് മേൽ ക്രിമിനൽ നാശനഷ്ടങ്ങൾ ഉണ്ടാക്കി, കത്തി കൈവശം സൂക്ഷിച്ചു, റോഡ് വളം ഒഴിച്ച് വൃത്തികേടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ചയായിരുന്നു 19 കാരൻ സ്ട്രീറ്റിൽ സ്ലറി ഒഴിച്ചത്. പ്രൈഡ് പരേഡ് നടക്കുന്നതിന് ഏതാനും മണിക്കൂർ മുൻപായിരുന്നു സംഭവം.
Discussion about this post

