പത്തനംതിട്ട : പ്രധാനമന്ത്രി കൊല്ലത്തെ ജടായുപാറയിലേയ്ക്ക് . ആദ്യം കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര ഷെഖാവത് ജടായു പാറയിൽ എത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. രാജീവ് അഞ്ചലും കേന്ദ്രമന്ത്രിയുമായി യോഗം നടന്നു. ഡൽഹി ബിനാലെയിൽ ജടായുവിന്റെ പങ്കാളിത്തം വേണമെന്നും അറിയിച്ചിട്ടുണ്ട്. അതിന് ശേഷമാകും പ്രധാനമന്ത്രി എത്തുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ബിജെപിയിൽ നിന്ന് പത്മജ വേണുഗോപാൽ രാജി വച്ച സംഭവത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. താനല്ല പത്മജയെ ബിജെപിയിലേയ്ക്ക് കൊണ്ടു വന്നത്. വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപി നേതൃത്വമാണ് . മറുപടിയേണ്ട ആളും താനല്ലെന്ന് അദ്ദേഹം പറഞ്ഞു . ഷുക്കൂർ വധക്കേസിൽ പി ജയരാജനെ ഉൾപ്പടെ വെറുതെ വിട്ടത് സങ്കടകരമായ കാര്യമാണ്. പ്രതികൾക്ക് കുടുംബത്തിന്റെ ശാപം ഏൽക്കാതിരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ഇന്ന് ആലപ്പുഴയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് ആഗോളതലത്തിൽ പുതിയ മാനം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ആലപ്പുഴ – ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിയുടെ പുരോഗതി നേരിട്ട് വിലയിരുത്താനും സുരേഷ് ഗോപി എത്തി .
₹93.18 കോടി ചെലവിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള കനാൽ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും ഹൗസ്ബോട്ട് ടെർമിനലിന്റെ നിർമ്മാണ പുരോഗതിയും മന്ത്രി പരിശോധിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു .
പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്.

