ഡബ്ലിൻ: ആശുപത്രികളിലെ അപ്പോയ്ൻമെന്റുമായി ബന്ധപ്പെട്ട് അധികൃതരോട് പ്രതികരിക്കാതെ ആളുകൾ. ഇതേ തുടർന്ന് കാൽ ലക്ഷത്തോളം പേരെ വെയിറ്റിംഗ് ലിസ്റ്റിൽ നിന്നും നീക്കം ചെയ്തു. 2024 ജനുവരി മുതലുള്ള കണക്കുകളാണ്് ഇത്. തപാൽ വഴി അയച്ച സ്ഥിരീകരണ ഫോമുകളോട് ഇവർ പ്രതികരിച്ചിട്ടില്ല. പാർലമെന്റിലെ ചോദ്യത്തിന് അവോണ്ടു നേതാവ് പീഡാർ തോയിബിനാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ആശുപത്രി അപ്പോയ്ൻമെന്റ് ആവശ്യമുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായുള്ള ഫോമുകളാണ് ഇവ. ഈ വർഷം ഇതുവരെ ഇത്തരം ഫോമുകളോട് പ്രതികരിക്കാതിരുന്ന 77,720 പേരെ നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 96,880 ആയിരുന്നു. 2024 ൽ ഇത് 90,345 ആയിരുന്നു. ഭൂരിഭാഗവും ഒപി അപ്പോയ്ന്റ്മെന്റുകളുമായി ബന്ധപ്പെട്ടതായിരുന്നു.

