സൗരയുഥത്തിലെ 9 ഗ്രഹങ്ങളെ ആസ്പദമാക്കിയാണ് സംഖ്യാശാസ്ത്രം കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. സൗരയുഥത്തിലെ സ്വയം ശക്തിയുള്ള ഏഴ് ഗ്രഹങ്ങളെ മുൻ നിർത്തി അവയ്ക്ക് ഓരോ സംഖ്യകളുടെ അധികാരം നൽകിയാണ് സംഖ്യാ ശാസ്ത്രം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. 1 മുതൽ 9 വരെയുള്ള ഒറ്റ അക്കങ്ങളും അവയുടെ മൂല്യം നൽകിയിട്ടുള്ള ഇംഗ്ലീഷ് അക്ഷരങ്ങളും നൽകിയാണ് സംഖ്യാശാസ്ത്ര പണ്ഡിതന്മാർ പ്രവചനം നടത്തുന്നത്.
ജനിച്ച ദിവസത്തെ അക്കങ്ങൾ അനുസരിച്ച് ഫലം പറയുന്ന രീതിയുണ്ട് സംഖ്യാ ജ്യോതിഷത്തിൽ . ജനിച്ച തീയതി 10 ആണെങ്കിൽ 1 +0 = 1 എന്ന് കണക്കാക്കും. ഈ രീതിയിൽ ചിന്തിക്കുമ്പോൾ , 10, 19, 28 എന്നീ തീയതികളിൽ ജനിച്ചവരുടെ ജന്മസംഖ്യ 1 ആയാണ് കണക്കാക്കുന്നത്. സൂര്യനെ പ്രതിനിധാനം ചെയ്യുന്ന ഒന്ന് ജന്മസംഖ്യ ആയവർ ഏത് കാര്യവും ഏറ്റെടുക്കാൻ മടിയില്ലാത്തവരും, നേതൃപാടവം ഉള്ളവരുമായിരിക്കും. കരിയറിൽ ഭരണനിർവഹണം ആവശ്യമായ പദവികൾ ഇവർ ശോഭിക്കും.
ഈ സംഖ്യയിൽ പിറന്ന സ്ത്രീകൾക്കും ഇതേ ഗുണങ്ങൾ ഉണ്ടാകും. ആരോഗ്യം, സ്വതന്ത്ര്യ ബുദ്ധി എന്നിവ ഇവരുടെ പ്രത്യേകതകളാണ്. വിട്ടുവീഴ്ചകൾക്ക് തയാറാകാത്ത പ്രകൃതം പലപ്പോഴും ബന്ധങ്ങൾ വഷളാക്കാൻ ഇടയാക്കും.
സ്വന്തം കഴിവിൽ അതിരു കടന്ന ആത്മവിശ്വാസം ഉള്ള ഇവർക്ക് ഈശ്വരവിശ്വാസം കുറവായിരിക്കും . ജീവിതപങ്കാളിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും, ഈശ്വരചിന്തയും പുലർത്തുന്നത് ജീവിത പുരോഗതിയ്ക്ക് സഹായിക്കും. ഞായറും, തിങ്കളുമാണ് ഈ ജന്മസംഖ്യയിൽ പിറന്നവരുടെ ഭാഗ്യദിനങ്ങൾ

