ഡബ്ലിൻ: എം 50 യിൽ വാഹനാപകടം. ഇതേ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. വളരെ സാവധാനമാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ഇന്ന് രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. റെഡ് കൗവിലെ ജംഗ്ഷൻ 9 നോട് ചേർന്നുള്ള പ്രദേശത്ത് ആയിരുന്നു സംഭവം. വലത് ലൈനിൽ ആയിരുന്നു അപകടം ഉണ്ടായത്. അതിനാൽ ഈ ലൈനിൽ വലിയ ഗതാഗതക്കുരുക്ക് തുടരുകയാണ്. ഇടത് ലൈനിലൂടെ പോകുന്നവർക്ക് 20 മിനിറ്റോളമാണ് താമസം നേരിടുന്നത്.
Discussion about this post

