ലോംഗ്ഫോർഡ്: ലോംഗ്ഫോർഡിൽ കാറിടിച്ച് കാൽനട യാത്രികന് പരിക്ക്. ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെ ആയിരുന്നു സംഭവം. ബാലിമോണിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
80 കാരനാണ് സാരമായി പരിക്കേറ്റത്. കൗമാരക്കാരൻ ഓടിച്ച കാറാണ് ഇയാളെ ഇടിച്ച് പരിക്കേൽപ്പിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 80 കാരൻ മിഡ്ലാൻഡ് റീജിയണൽ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
Discussion about this post

