കോർക്ക്: ബെസ്ബറോ മദർ ആൻഡ് ബേബി ഹോം പരിസരത്ത് അപ്പാർട്ട്മെന്റ് നിർമ്മാണത്തിനായുള്ള പദ്ധതിയ്ക്കെതിരെ പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഇതിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. ഇതിൽ പങ്കുകൊള്ളാൻ പൊതുജനങ്ങളെ സംഘാടകർ സ്വാഗതം ചെയ്തു.
ഈ വർഷം ആദ്യമാണ് ബെസ്ബറോയുടെ ഗ്രൗണ്ടിൽ 140 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുന്ന പദ്ധതിയ്ക്ക് കോർക്ക് സിറ്റി കൗൺസിൽ അനുമതി നൽകിയത്.
എസ്റ്റുവറി വ്യൂ എന്റർപ്രൈസസാണ് ഇവിടെ അപ്പാർട്ട്മെന്റുകള്‍ നിർമ്മിക്കുന്നത്. ഇതിനെ എതിർത്ത് അപേക്ഷ നൽകിയെങ്കിലും തള്ളുകയായിരുന്നു. 1920 കൾക്കും 1990 കൾക്കും ഇടയിൽ മദർ ആൻഡ് ബേബി ഹോമുകളിൽ 923 കുഞ്ഞുങ്ങൾ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ അതിജീവിച്ചവരാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

