ഡബ്ലിൻ: അയർലൻഡിൽ മാലിന്യം പുറത്തേയ്ക്ക് വലിച്ചെറിയുന്നവർക്ക് ഇനി മുതൽ പിഴയായി നൽകേണ്ടിവരിക വലിയ തുക. പിഴ വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഈ മാസം 1 മുതൽ പ്രാബല്യത്തിൽ വന്നു. കാറിൽ നിന്നും യാത്ര ചെയ്യുന്നതിനിടെ പുറത്തേയ്ക്ക് സിഗരറ്റ് വലിച്ചെറിയുന്നതുൾപ്പെടെ വലിയ പിഴയൊടുക്കാൻ കാരണമാകുന്ന കുറ്റകൃത്യമാകും.
പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ നേരത്തെ 150 യൂറോ ആയിരുന്നു പിഴയായി ഈടാക്കിയിരുന്നത്. എന്നാൽ ഇത് ഇപ്പോൾ 250 യൂറോ ആയിട്ടാണ് ഉയർത്തിയത്. സിഗരറ്റ് കുറ്റി കാറിൽ നിന്നും പുറത്തേയ്ക്ക് വലിച്ചെറിഞ്ഞാലും ഇതേ തുക പിഴയായി നൽകേണ്ടിവരും.
Discussion about this post

