ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ തൊഴിലിടത്തിൽ ഉണ്ടായ അപകടത്തിൽ ഒരു മരണം. 90 വയസ്സുളള വ്യക്തിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ആസ്കിയടണിന് സമീപം വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ 90 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

