ധാക്ക : ഹിന്ദുക്കൾക്കും, മുസ്ലീങ്ങളല്ലാത്ത കാഫിറുകൾക്കും വോട്ട് നൽകരുതെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇസ്ലാം പണ്ഡിതർ . ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇത്തരത്തിലുള്ള ചില ആക്ഷേപകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വന്നത്.
ഹിന്ദുക്കൾക്കെതിരെ പുരോഹിതന്മാരും മതപ്രഭാഷകരും വിദ്വേഷകരമായ പ്രസ്താവനകൾ നടത്തുന്നതും ഹിന്ദു അല്ലെങ്കിൽ മുസ്ലീം അല്ലാത്ത സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതും ഈ വീഡിയോകളിൽ കാണാം. ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയെക്കുറിച്ച് ഈ പ്രസ്താവനകൾ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഒരു വൈറൽ വീഡിയോയിൽ, മതപരമായ പരിപാടിയ്ക്കിടെ പുരോഹിതൻ ഹിന്ദു അല്ലെങ്കിൽ “അവിശ്വാസി” സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുന്നത് ഇസ്ലാമിൽ നിഷിദ്ധമാണെന്ന് പറയുന്നു. ഈ പ്രസ്താവന തിരഞ്ഞെടുപ്പിന് മുമ്പുള്ള ഭീഷണിയാണെന്നും സൂചനയുണ്ട്.
തിരഞ്ഞെടുപ്പിൽ, ഏതെങ്കിലും ഹിന്ദു സ്ഥാനാർത്ഥിക്കോ ഏതെങ്കിലും കാഫിറിനോ വോട്ട് ചെയ്യുന്നത് ഇസ്ലാമിൽ “ഹറാം” (നിഷിദ്ധം) ആണെന്ന് ബംഗ്ലാദേശിലെ നിരവധി ഇസ്ലാമിക പുരോഹിതന്മാർ പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്.
മറ്റൊരു വീഡിയോയിൽ, ചില പ്രസംഗകർ ഹിന്ദു ക്ഷേത്രങ്ങളെയും മതസ്ഥാപനങ്ങളെയും പരസ്യമായി ഭീഷണിപ്പെടുത്തുന്നതും കാണാം. വീഡിയോയിൽ, ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കുന്നതിനെക്കുറിച്ചും അവർ സംസാരിക്കുന്നു. ബംഗ്ലാദേശിൽ സാന്നിധ്യമുള്ള ഇസ്കോൺ എന്ന സംഘടനയുടെ പേരും വീഡിയോയിൽ പരാമർശിക്കുന്നുണ്ട് .
‘ ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾ നശിപ്പിക്കാനുള്ളതാണ്, അവരുടെ വിഗ്രഹങ്ങൾ നശിപ്പിക്കാനുള്ളതാണ്. ഒരു ഹിന്ദുവിനും ബംഗ്ലാദേശിൽ താമസിക്കാൻ കഴിയില്ല, ഒരു ഇസ്കോണിനും ജീവിക്കാൻ കഴിയില്ല ‘ – എന്ന് പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം .
ബംഗ്ലാദേശിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വീഡിയോകൾ പുറത്തുവരുന്നത്.

