വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വാഹനാപകടത്തിൽ മരണം. 60 വയസ്സുള്ള പുരുഷനാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെല്ലില്ലിയിലെ എൻ25 ൽ ആയിരുന്നു സംഭവം. ഇവിടെ വച്ച് വാനും ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വാനിന്റെ ഡ്രൈവർ ആയിരുന്നു 60 കാരൻ. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ അദ്ദേഹം മരിക്കുകയായിരുന്നു. സംഭവത്തിൽ യാത്രികരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവവുമായി ബന്ധപ്പെട്ട് 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

