ഡെറി: കൗണ്ടി ഡെറിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 60 വയസ്സുളള പുരുഷനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും.
റോസ്മൗണ്ടിലെ ഗ്രാഫ്റ്റൺ സ്ട്രീറ്റിലുള്ള വീട്ടിൽ ആയിരുന്നു സംഭവം. രാവിലെ 11 മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച് അധികൃതർക്ക് അറിയിപ്പ് ലഭിച്ചത്. തുടർന്ന് അഗ്നിശമന സേനയെത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടത്.
Discussion about this post

