ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. അഞ്ച് ലക്ഷം യൂറോയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. 60 വയസ്സുള്ള വ്യക്തിയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഡബ്ലിനിലെ കോടതിയിൽ ഹാജരാക്കി.
ലോലിപോപ്പുകളുടെ രൂപത്തിൽ ആയിരുന്നു കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. ബാഗുകളിൽ ആയിരുന്നു ലഹരി. 5 കിലോയിലധികം മയക്കുമരുന്ന് കണ്ടെടുത്തുവെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ബ്രസീലിൽ നിന്നാണ് 60 കാരൻ എത്തിയത്. ഇയാളുടെ ബാഗ് സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ലഹരി കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
Discussion about this post

