കൗണ്ടി ക്ലെയർ: ക്ലെയറിൽ വൻതോതിൽ കഞ്ചാവ് പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 60 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കും.
10 മില്യൺ യൂറോ വിലവരുന്ന കഞ്ചാവാണ് 60 കാരനിൽ നിന്നും പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസവും ക്ലെയറിൽ പോലീസ് വൻ ലഹരി ശേഖരം പിടിച്ചെടുത്തിരുന്നു. 500 കിലോയോളം വരുന്ന കഞ്ചാവായിരുന്നു പിടിച്ചെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post