ഡബ്ലിൻ: അതിർത്തി കടന്നുള്ള വികസന പ്രവർത്തനങ്ങൾക്കായി 56 മില്യൺ യൂറോയുടെ പുതിയ ധനസഹായവുമായി അയർലൻഡ് സർക്കാർ. ഇത് സംബന്ധിച്ച നിർദ്ദേശം പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും ചേർന്ന് മന്ത്രിസഭയ്ക്ക് മുൻപിൽ വയ്ക്കും. ഷെയേർഡ് ഐലൻഡ് ഇനീഷ്യേറ്റീവിന് കീഴിലാണ് ധനസഹായം.
ഗതാഗതം, കല, ഗവേഷണം, അടിയന്തിര പ്രതികരണം, ഗവേഷണം , ജൈവവൈവിധ്യം മുതലായ മേഖലയിൽ ആണ് ഒന്നിച്ചുള്ള വികസനം. അയർലൻഡ് മീഡിയ റെഗുലേറ്റർക്ക് അതിർത്തി കടന്നുള്ള റിപ്പോർട്ടിംഗിനായി 14 മില്യൺ യൂറോ നൽകിയിട്ടുണ്ട്.
Discussion about this post

