ഡബ്ലിൻ: ഡബ്ലിൻ കലാപത്തിനിടെ പോലീസുകാരെ ആക്രമിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ. 50 വയസ്സുള്ള ഡോൺ ഷെറിഡാന് ആണ് കോടതി തടവ് ശിക്ഷ വിധിച്ചത്. രണ്ട് വർഷവും ആറ് മാസവും ഇയാൾ ജയിലിൽ കഴിയണമെന്നാണ് കോടതി വിധി.
2023 ൽ ഡബ്ലിനിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് നടപടി. ഇയാൾ പോലീസുകാരെ ആക്രമിക്കുന്നതിന്റെയും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ശിക്ഷാ വിധി. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
Discussion about this post

