ഡബ്ലിൻ: ഐറിഷ് കമ്പനിയായ കോവാലെനിലെ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്. 400 ജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. മെറ്റയ്ക്ക് സർവ്വീസ് നൽകിയിരുന്ന കമ്പനിയാണ് കോവാലെൻ. അതേസമയം അപ്രതീക്ഷിതമായ പിരിച്ചുവിടൽ വാർത്ത ജീവനക്കാരെ ഞെട്ടിച്ചിട്ടുണ്ട്.
എഐ അനോട്ടേറ്റർ റോളുകളിലുള്ള 310 ലധികം പേർക്കും ക്വാളിറ്റി അനലിറ്റിക്സിലെ 59 പേർക്കും, മാനേജ്മെന്റ് , സപ്പോർട്ട് റോളുകളിലുള്ള 51 പേർക്കും ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. തൊഴിൽ ബാധിതരായവർക്ക് കമ്പനി പിരിച്ചുവിടൽ വേതനം മാത്രമേ നൽകുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post

