ഗാൽവേ: ഗാൽവേയിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച പോലീസ് നടത്തിയ പ്രത്യേക ദൗത്യത്തിന് പിന്നാലെയായിരുന്നു നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നഗരത്തിലെ രണ്ട് വീടുകളിൽ പരിശോധന നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ സ്വീകരിച്ചത്. 9 ലക്ഷം ഡോളർ വിലവരുന്ന ക്രിപ്റ്റോ കറൻസി അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതിന് പുറമേ 25,000 യൂറോയുടെ മറ്റൊരു അക്കൗണ്ടും മരവിപ്പിച്ചു. വീടുകളിൽ നിന്നും പണം, കഞ്ചാവ്, ആംഫെറ്റാമൈൻ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് രാവിലെ ഗാൽവേ ജില്ലാ കോടതിയിൽ ഹാജരാക്കും.

