ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടം. സംഭവത്തിൽ 40 കാരന് പരിക്കേറ്റു. കൊളോണിലെ ഫൺഷോഗിന് സമീപം എൻ2 ൽ ആയിരുന്നു സംഭവം. കാൽനട യാത്രികനാണ് പരിക്കേറ്റിരിക്കുന്നത്.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന അദ്ദേഹത്തെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ ഉടനെ അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post

