വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (ഡബ്ല്യുഎംഎ) ക്രിസ്തുമസ്- പുതുവത്സര ആഘോഷം നാളെ. ആഘോഷപരിപാടിയുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. നാളെ മുള്ളിനാവത്ത് കമ്യൂണിറ്റി സെന്ററിൽ ഉച്ചയ്ക്ക് മൂന്നര മണി മുതലാണ് പരിപാടികൾ ആരംഭിക്കുക. രാത്രി 10 മണി വരെയാണ് പരിപാടികൾ.
30 ലധികം കലാപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും പ്രത്യേകം പരിപാടികൾ ആഘോഷത്തിന് മാറ്റ്കൂട്ടും. വേദിയെ ഇളക്കിമറിയ്ക്കാൻ ഡിജെയും ഒരുക്കിയിട്ടുണ്ട്. മൂക്കൻസ് കാറ്ററിംഗ് ഒരുക്കുന്ന ഡിന്നർ ആഘോഷത്തിന് കൂടുതൽ രുചിപകരും.
Discussion about this post

