ഡബ്ലിൻ: ഡബ്ലിനിലെ ഷങ്കിലിൽ പുതിയ അപ്പാർട്ട്മെന്റുകൾ വിതരണം ചെയ്യാൻ ലാൻഡ് ഡവലപ്മെന്റ് ഏജൻസി. പുതിയ 320 അപ്പാർട്ട്മെന്റുകളാണ് പുതുതായി നിർമ്മിച്ച് വിതരണം ചെയ്യുന്നത്. കോസ്റ്റ് റെന്റൽ ആയിട്ടായിരിക്കും ഇവ ആളുകൾക്ക് നൽകുക.
102 വൺ ബെഡ് ഹോമുകളും 226 ടു ബെഡ് ഹോമുകളും അടങ്ങുന്നതാണ് അപ്പാർട്ട്മെന്റ് പദ്ധതി. പ്രോപ്പർട്ടി ഡെവലപ്മെന്റ് കമ്പനിയായ കാസിൽത്തോണിന്റെ സഹകരണത്തോടെയാണ് അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുന്നത്. ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയ്ക്കാണ് വീടുകളുടെ പൂർണ ഉടമസ്ഥാവകാശം.
Discussion about this post

