ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ലാർനെ സ്വദേശിയായ 32 കാരനെ ആണ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി വംശീയ വിദ്വേഷം പടർത്തുന്ന സന്ദേശം പങ്കുവച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ സന്ദേശങ്ങൾ പങ്കുവയ്ക്കരുതെന്ന് പോലീസ് നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചാണ് 32 കാരൻ വിദ്വേഷം കലർന്ന സന്ദേശം പങ്കുവച്ചത്. വീട്ടിൽ എത്തിയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഇവിടെ നടത്തിയ പരിശോധനയിൽ ലഹരിയും പിടിച്ചെടുക്കുക ആയിരുന്നു.
Discussion about this post

