ഡബ്ലിൻ: അയർലൻഡിൽ ഇലക്ട്രോ ഷോക്ക് തെറാപ്പിയിലൂടെ കടന്ന് പോകുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം 236 മാനസിക രോഗികൾക്കാണ് ഇലക്ട്രോകോൺക്ലൂസീവ് തെറാപ്പി (ഇസിടി) നൽകിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പരമ്പാരഗ ചികിത്സാ രീതിയിലൂടെ കടന്ന് പോയവരുടെ എണ്ണം 15 ശതമാനമാണ് വർധിച്ചത്.
മെന്റൽ ഹെൽത്ത് കമ്മീഷനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഇസിടി നൽകിയ രോഗികളിൽ അഞ്ചിൽ ഒരാൾക്ക് സമ്മതമില്ലാതെയാണ് ഈ ചികിത്സ നൽകിയത് എന്നും ചികിത്സ നൽകുന്നതിൽ നിയമങ്ങൾ പാലിച്ചിട്ടില്ലെന്നും കമ്മീഷൻ അന്വേണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചികിത്സയ്ക്ക് വിധേയരായവരിൽ 87 ശതമാനം പേരും മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്നവരാണ്. ഇസിടിയ്ക്ക് വിധേയരായവരിൽ 21 നും 89 നും ഇടയിൽ പ്രായമുള്ള 61 ശതമാനം സ്ത്രീകൾ ഉണ്ടായിരുന്നു.

