ഡബ്ലിൻ: അയർലൻഡിൽ രണ്ടായിരത്തോളം വീടുകൾ വാടകയ്ക്ക് ലഭ്യം. ഓഗസ്റ്റ് 1 വരെ 2,300 വാടക വീടുകൾ അയർലൻഡിൽ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നാണ് ഡ്രാഫ്റ്റ് ഐഇയുടെ റിപ്പോർട്ടുകൾ. 2015-19 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ലഭ്യമായിട്ടുള്ള വാടക വീടുകളുടെ എണ്ണത്തിൽ 14 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.
ഓപ്പൺ മാർക്കറ്റിൽ പ്രതിമാസ വാടക വർദ്ധിച്ചിട്ടുണ്ടെന്നും ഏറ്റവും പുതിയ വാടക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏപ്രിൽ 1 മുതൽ ജൂൺ വരെയുള്ള കാലയളവിൽ വാടക പ്രതിമാസം 2,055 യൂറോ എന്ന നിലയിൽ എത്തി. കോവിഡ്-19 വ്യാപനത്തിന് പിന്നാലെയാണ് വാടകയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 2011 വിലയായ 765 യൂറോയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ നിരക്ക് 51 ശതമാനം കൂടുതലാണ്. 2025 ലെ രണ്ടാം പാദത്തിൽ മാർക്കറ്റ് വാടക ശരാശരി 1.6 ശതമാനം വർദ്ധിച്ചു.

