കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് പരിക്ക്. 70 വയസ്സുള്ള സ്ത്രീയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
11.40 ന് ലിഷീൻബൗണിലെ എൻ23 ൽ ആയിരുന്നു അപകടം ഉണ്ടായിരുന്നത്. ഇവർ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. നിലവിൽ ഇവർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിലാണ് ചികിത്സയിൽ കഴിയുന്നത്.
Discussion about this post

