ഡബ്ലിൻ: പ്രതിരോധ രംഗം ശക്തിപ്പെടുത്താൻ അയർലൻഡ്. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രി ഹെലൻ മക്കെന്റീ പുതിയ പദ്ധതിയ്ക്ക് രൂപം നൽകും. 2030 വരെ നീണ്ട് നിൽക്കുന്ന 1.7 ബില്യൺ യൂറോയുടെ പദ്ധതിയാണ് ആവിഷ്കരിക്കാനൊരുങ്ങുന്നത്.
പ്രതിരോധ സേനകളുടെ ആധുനികവത്കരണം വേഗത്തിലാക്കാനും കര, വ്യോമ, നാവിക, സൈബർ മേഖലകളിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കുന്നത്. അടുത്ത വർഷം ആദ്യം തന്നെ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. സെലൻസ്കിയുടെ സന്ദർശനത്തിനിടെ ഡ്രോൺ എത്തിയ സംഭവവും അയർലൻഡിന്റെ പ്രതിരോധ രംഗത്തെയും ബന്ധപ്പെടുത്തി നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രതിരോധ രംഗത്ത് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നത്.

