പോർട്ട്ലോയിസ്: കൗണ്ടി ലവോയിസിൽ വ്യാപാര സ്ഥാപനത്തിൽ മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. 20 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പോർട്ട്ലോയിസിലെ വ്യാപാര സ്ഥാപനത്തിൽ ആയിരുന്നു 20 കാരന്റെ മോഷണ ശ്രമം.
കത്തിയുമായി വ്യാപാര സ്ഥാപനത്തിനുള്ളിലേക്ക് പ്രവേശിച്ച 20 കാരൻ അവിടുത്തെ ജീവനക്കാരെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചു. അതിവേഗം സ്ഥലത്ത് എത്തിയ പോലീസ് സംഘം 20 കാരനെ കയ്യോടെ പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.
Discussion about this post

