ഗാൽവെ: കൗണ്ടി ഗാൽവെയിൽ ഉണ്ടായ വാഹനാപകടത്തിൽ കൗമാരക്കാരിയ്ക്ക് ഗുരുതര പരിക്ക്. തുവാമിലെ ബാലിഗഡി റോഡിൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 19 കാരി ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടാമത്തെ കാറിൽ യാത്ര ചെയ്തിരുന്ന യുവതിയ്ക്കും യുവാവിനും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു.
അപകടത്തിന് പിന്നാലെ റോഡിൽ ശാസ്ത്രീയ പരിശോധന നടത്തി. അപകടത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Discussion about this post

