ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ വീടില്ലാത്തവരുടെ എണ്ണം 16,766 എന്ന നിലയിൽ എത്തി. ഭവന രഹിതരിൽ അയ്യായിരത്തിലധികം പേർ കുട്ടികളാണ്.
ഭവന വകുപ്പാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ആകെ ഭവന രഹിതരിൽ 11,492 പേർ മുതിർന്നവരാണ്. 5,274 പേർ കുട്ടികളാണ്. സെപ്തംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 152 പേർ പുതുതായി ഭവന രഹിതരുടെ പട്ടികയിൽ ഇടം നേടി. സെപ്തംബർ മാസത്തെ കണക്കുകൾ അനുസരിച്ച് 16,614 ഭവന രഹിതർ ആയിരുന്നു ഉണ്ടായിരുന്നത്. പുതുതായി ഭവന രഹിതരായവരുടെ പട്ടികയിൽ ഉൾപ്പെട്ടവരിൽ 36 പേർ കുട്ടികളാണ്. കഴിഞ്ഞ ഒക്ടോബർ മുതലുള്ള 12 മാസങ്ങളിൽ ഭവന രഹിതരുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്.
Discussion about this post

