ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം വീണ്ടും ഉയർന്നു. ഏറ്റവും ഒടുവിലായുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് വീടില്ലാത്തവരുടെ എണ്ണം 16,000 ത്തിലധികമായി ഉയർന്നിട്ടുണ്ട്. ഭവന വകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തവിട്ടത്.
ഭവന വകുപ്പിന്റെ കണക്കുകൾ പ്രകാരം 16,614 ഭവന രഹിതരാണ് രാജ്യത്ത് ഉള്ളത്. ഈ വർഷം ജനുവരിയിലെ കണക്കുകൾ പ്രകാരം അയർലൻഡിൽ 10,683 ഭവന രഹിതർ ആയിരുന്നു ഉണ്ടായിരുന്നത്. സെപ്തംബറിൽ ഇത് 11,376 ആയി ഉയർന്നു. 6.5 ശതമാനത്തിന്റെ വർധനവാണ് ഭവന രഹിതരുടെ എണ്ണത്തിൽ ഇക്കാലയളവിൽ ഉണ്ടായത്.
Discussion about this post

