ഡബ്ലിൻ: ആറ് വയസ്സുള്ള സഹോദരിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കേസിൽ സഹോദരന് കോടതി പിന്നീട് ശിക്ഷവിധിക്കും. വാദം കേട്ടതിന് ശേഷമായിരുന്നു കോടതി പിന്നീട് ശിക്ഷവിധിക്കാമെന്ന കാര്യം അറിയിച്ചത്. വാദങ്ങൾ വിശദമായി പരിശോധിച്ച ശേഷമാകും കോടതി ശിക്ഷയിൽ തീരുമാനം എടുക്കുക.
13 കാരനാണ് സംഭവത്തിൽ പ്രതി. അയർലന്റിലെ ഒരു തെക്കൻ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 2022 ജൂണിനും ഡിസംബറിനും ഇടയിൽ ആയിരുന്നു പെൺകുട്ടിയെ 13 കാരൻ പീഡിപ്പിച്ചത്. പെൺകുട്ടിയെ പീഡിപ്പിക്കുന്ന 64 ചിത്രങ്ങളാണ് ആൺകുട്ടി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
Discussion about this post

