ഡബ്ലിൻ: നഗരത്തിൽ ലുവാസ് റെഡ് ലൈൻ സേവനങ്ങൾ ഭാഗികമായി നിർത്തിവയ്ക്കും. ഈ വാരം ശനി, ഞായർ ദിവസങ്ങളിലായിട്ടാണ് സേവനങ്ങൾ തടസ്സപ്പെടുക. അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിലാണ് സർവ്വീസുകൾക്ക് തടസ്സം നേരിടുന്നത്.
ശനിയാഴ്ച ആദ്യ ട്രാം മുതൽ ഞായറാഴ്ച അവസാന ട്രാം വരെയുള്ള എല്ലാ സേവനങ്ങളും നിർത്തിവയ്ക്കുന്നവയിൽ ഉൾപ്പെടുന്നു. ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രച്കർ അയർലൻഡിന്റെ നേതൃത്വത്തിൽ ലൈനിൽ നിർണായക അറ്റകുറ്റപ്പണികൾ നടത്തുകയാണ്. ഇതിന്റെ പശ്ചാത്തിലാണ് തടസ്സം. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാൻ ഈ സമയങ്ങളിൽ ടാല/ സാഗാർട്ടിനും ഹ്യൂസ്റ്റൺ ലുവാസ് സ്റ്റോപ്പിനും ഇടയിൽ പകരം ബസ് സർവ്വീസ് ഉണ്ടായിരിക്കും.
Discussion about this post

