ഡബ്ലിൻ: ലോകമെമ്പാടുമുള്ള മലയാളി സംഗീത ആസ്വാദകരുടെ മനം കീഴടക്കി അയർലൻഡിൻ നിന്നുള്ള മ്യൂസിക് ആൽബമായ സായൂജ്യം. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴേയ്ക്കും ഒന്നര ലക്ഷം പേർ ആൽബം കണ്ടു. മികച്ച പ്രതികരണവും ആൽബത്തിന് ലഭിക്കുന്നുണ്ട്.
അയർലൻഡിന്റെ മനോഹാരിത ഒപ്പിയെടുത്ത ആൽബമാണ് സായൂജ്യം. ഐറിഷ് മലയാളിയും ചാർട്ടേർഡ് അക്കൗണ്ടന്റും ആയ ദിബു മാത്യു തോമസാണ് ആൽബത്തിനായി വരികൾ രചിച്ചിരിക്കുന്നത്. ഷാനി ആന്റണി അങ്കമാലി സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ജോസ്ന ഷാന്റിയാണ്. ടോബി വർഗ്ഗീസാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.
Discussion about this post

