ഡബ്ലിൻ: അയർലൻഡിൽ വിരമിക്കലുമായി ബന്ധപ്പെട്ട പുതിയ അവകാശങ്ങൾ അടുത്ത ആഴ്ച പ്രാബല്യത്തിൽവരും. ജൂൺ 29 തിങ്കളാഴ്ച മുതൽ ജീവനക്കാരുടെ വിരമിക്കലുമായി ബന്ധപ്പെട്ട പുതിയ അവകാശങ്ങൾ പ്രാബല്യത്തിൽവരുമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ പെൻഷൻ പ്രായം എന്നത് 66 വയസ്സാണ്. ഇതിന് മുൻപാണ് വിരമിക്കൽ പ്രായമെങ്കിൽ അവരെ വീണ്ടും ജോലിയിൽ തുടരാൻ പുതിയ നിയമം അനുവദിക്കുന്നുണ്ട്.
നിലവിൽ ആയിരക്കണക്കിന് പേരാണ് പെൻഷൻ പ്രായത്തന് ഒരു വർഷം മുൻപ് തന്നെ തൊഴിൽ കരാറുകളുടെ അടിസ്ഥാനത്തിൽ വിരമിക്കുന്നത്. പുതിയ നിയമം ഈ വിടവ് നികത്തുന്നു. അതിനാൽ 66 വയസ്സുവരെ, അതായത് പെൻഷൻ ലഭ്യമായി തുടങ്ങുന്നതുവരെ ജീവനക്കാർക്ക് ജോലിയിൽ തുടരാം.
Discussion about this post

