ഒരു കുട്ടി ജനിക്കുമ്പോൾ , ആളുകൾ ആദ്യം നോക്കുക കുഞ്ഞ് കാണാൻ ആരെ പോലെയാകും എന്നാണ്. കണ്ണുകൾ അച്ഛന്റെ പോലെയാണോ പുഞ്ചിരി അമ്മയുടെ പോലെയാണോ അതൊക്കെ ആളുകൾക്ക് കൗതുകമുള്ള കാര്യങ്ങളാണ്. എന്നാൽ കണ്ണും, കാതും മാത്രമല്ല, മുടിയും പാരമ്പര്യമായി ലഭിക്കുന്നതാണ് . എന്നാൽ ഇപ്പോഴിതാ പുതിയ പഠനമനുസരിച്ച് , കഷണ്ടിയും മുടി കൊഴിച്ചിലും കുട്ടിക്ക് അമ്മയിൽ നിന്ന് പാരമ്പര്യമായി ലഭിക്കാമെന്നാണ് റിപ്പോർട്ടുകൾ.
അമ്മയുടെ കുടുംബത്തിലെ പുരുഷന്മാരിൽ കഷണ്ടി സാധാരണമാണെങ്കിൽ, മകനിൽ അതിനുള്ള സാധ്യത കൂടുതലായിരിക്കാം എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത് . പുരുഷന്മാരിലെ കഷണ്ടിയുമായി ബന്ധപ്പെട്ട നിരവധി ജീനുകൾ മാതൃഭാഗത്തുനിന്നുള്ള X ക്രോമസോമിൽ ഉണ്ടെന്ന് അടുത്തിടെ നടത്തിയ ജനിതക പഠനം കണ്ടെത്തി . ഇതിനർത്ഥം മുടിയുടെ ആരോഗ്യം ഭക്ഷണക്രമവുമായോ സമ്മർദ്ദവുമായോ മാത്രമല്ല, നിങ്ങളുടെ ഡിഎൻഎയുമായും , പ്രത്യേകിച്ച് നിങ്ങളുടെ അമ്മയിൽ നിന്ന് നിങ്ങൾക്ക് പാരമ്പര്യമായി ലഭിക്കുന്ന ജീനുകളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് .അമ്മയിൽ നിന്ന് പാരമ്പര്യമായി ലഭിക്കുന്ന ജീനുകൾ മുടി വളർച്ചയെ ബാധിക്കും
പാരമ്പര്യമായി ലഭിക്കുന്ന ജീനുകൾക്കൊപ്പം മോശം ജീവിതശൈലി , പോഷകാഹാരക്കുറവ്, സമ്മർദ്ദം എന്നിവ കൂടി ചേർത്താൽ മുടി കൊഴിച്ചിൽ കൂടുതലാകും. കഷണ്ടിയ്ക്ക് കാരണമായ ഈ ജനിതക കാരണങ്ങൾ മാറ്റാൻ കഴിയില്ല, പക്ഷേ ചില മുൻകരുതലുകൾ മുടി സംരക്ഷിക്കാൻ സഹായിക്കും.
കൃത്യസമയത്ത് ശരിയായ മുടി സംരക്ഷണ ദിനചര്യ പിന്തുടരുക .പ്രോട്ടീനും ഇരുമ്പും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക.സമ്മർദ്ദം കുറയ്ക്കാൻ യോഗയോ ധ്യാനമോ ചെയ്യുക എന്നിവയാണ് വിദഗ്ധർ പറയുന്ന പരിഹാരങ്ങൾ.

