ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ കോവിഡ് 19 ന്റെ പുതിയ വകഭേദം പടരുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ഡോക്ടർമാർ നിർദ്ദേശം പുറപ്പെടുവിച്ചു. രോഗലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുതെന്നാണ് മുന്നറിയിപ്പ്.
‘സ്ട്രാറ്റസ്’ എന്നറിയപ്പെടുന്ന പുതിയ കോവിഡ്-19 സ്ട്രെയിനാണ് നിലവിൽ വടക്കൻ അയർലൻഡിൽ വ്യാപിക്കുന്നത്. ഇതിന് രണ്ട് വകഭേദങ്ങൾ ഉണ്ട്. എക്സ്എഫ്ജി, എക്സ്എഫ്ജി3 എന്നിവയാണ് വകഭേദങ്ങൾ. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 45 ശതമാനവും ഈ വകഭേദമാണ്.
ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത് പ്രകാരം, LF.7, LP.8.1.2 എന്നീ രണ്ട് ഒമിക്രോൺ സ്ട്രെയിനുകളുടെ സങ്കരയിനമാണ് എക്സ്എഫ്ജി. ഈ വർഷം ജനുവരിയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്.
Discussion about this post

