പലർക്കും താങ്ങാനാകാത്ത നിലയിലാണ് ഇന്ന് ചൂട് . ഇതിനെ ചെറുക്കാൻ ശരീരത്തിനും കരുത്തും വേണം . അതിനായി പല തരത്തിലുള്ള പഴച്ചാറുകൾ നാം ശീലമാക്കണം . ഇതാ ഉള്ളം തണുപ്പിക്കുന്ന പുതിന ചെറുനാരങ്ങാ ജ്യൂസ്
പുതിനയില – 30 -35 എണ്ണം
ചെറുനാരങ്ങ – 2 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
സോഡ – 500 മില്ലി
തണുത്ത വെള്ളം – 1/ 2 കപ്പ്
പഞ്ചസാര
ഐസ് ക്യൂബ്സ്
ഉപ്പ് – ഒരു നുള്ള്
മിക്സിയുടെ ജാറിലേയ്ക്ക് പുതിനയില , ചെറുനാരങ്ങ , ഇഞ്ചി തണുത്ത വെള്ളം , പഞ്ചസാര , ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
ശേഷം ഇത് അരിച്ചെടുക്കാം. ഇനി ഒരു സെർവിങ് ഗ്ലാസിൽ ആദ്യം കുറച്ചു ഐസ് ക്യൂബ്സ് ഇട്ടുകൊടുക്കുക. ശേഷം പുതിന ജ്യൂസ് ഒഴിക്കുക.
ഇനി ആവശ്യത്തിന് തണുത്ത സോഡാ കൂടി ചേർത്ത് ഒന്ന് യോജിപ്പിക്കുക.
Discussion about this post