അധികം ആരും ശ്രദ്ധിക്കാതെ പോകുന്ന പയർ കുടുംബത്തിൽ പെട്ട ഒന്നാണ് സോയാബീൻ . ഇത് പ്രോട്ടീനുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്. സോയാബീന്‍ കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള പ്രശ് നങ്ങള്‍ ഒഴിവാക്കാനാകുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. സോയാ പാല്, സോയാചങ്ക്സ്, ടോഫു (സോയാ പനീര്‍) എന്നീ രൂപങ്ങളിലാണ് ഈ പയറുവര്‍ഗം കൂടുതലായി ഉപയോഗിക്കുന്നത്.
സോയാബീൻ കഴിക്കുന്നതിലൂടെ രക്തത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെയും ട്രൈഗ്ലിസറൈഡിൻ്റെയും അളവ് വലിയ തോതിൽ കുറയുന്നു. ഒപ്പം ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു.സോയ കഴിക്കുമ്പോൾ കൊളാജൻ ഉൽപാദനം വർദ്ധിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നു. അകാലവാർദ്ധക്യത്തെ തടയുകയും ചെയ്യുന്നു.
സോയാബീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്ത്രീകളിൽ സ്തനാർബുദ സാധ്യത ഗണ്യമായി കുറയ്ക്കും. ഇത് ഈസ്ട്രജൻ്റെ അളവും നിയന്ത്രിക്കുന്നു. സോയാബീൻ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിൽ നിന്ന് ആശ്വാസം നൽകും. സോയാബീൻ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് സ്ഥിരപ്പെടുത്തുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകളും ആൻ്റിഓക്സിഡൻ്റുകളും ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് ആശ്വാസം നൽകുന്നു.സോയാബീനില്‍ അടങ്ങിയ അപൂരിതകൊഴുപ്പുകള്‍ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും പ്രോട്ടീനും ഫൈബറും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഇതിലടങ്ങിയ ഇരുമ്പും വൈറ്റമിന്‍ ബി കോംപ്ലക്സും ഫോളിക് ആസിഡും ഗര്‍ഭകാല ആരോഗ്യത്തിന് മികച്ചതാണ്. വിളര്‍ച്ച തടയുകയും ചെയ്യുന്നു.സോയാബീൻ പാനീയങ്ങളിൽ ഐസോഫ്ലേവോൺ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സോയാബീൻ കഴിക്കുന്നത് രോമകൂപങ്ങളെ ശക്തമാക്കുന്നു. എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ സോയാബീൻ സഹായിക്കും. സോയാബീനില്‍ അടങ്ങിയ മഗ്നീഷ്യം ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് സ്ത്രീകളിൽ ആർത്തവവിരാമ സമയത്ത് അസ്ഥികൾ ദുർബലമാകും. ഈ സമയത്ത് സോയ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് നല്ലതാണ്.