അടുത്ത കാലത്തായി ധാരാളമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഫ്ലാക്സ് സീഡ് . പോഷകങ്ങൾ ധാരാളമടങ്ങിയിരിക്കുന്ന ഫ്ലാക്സ് സീഡ് ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, ലിഗ്നാനുകൾ എന്നിവയുടെ ഉറവിടമാണ് . നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതിനാൽ ഇവ ആരോഗ്യം നിലനിർത്താൻ ഉപയോഗിക്കുന്നുണ്ട്. ദഹന പ്രശ്നങ്ങൾ തടയുന്നതിനൊപ്പം, അവ രക്തസമ്മർദ്ദം കുറയ്ക്കുകയും ആരോഗ്യകരമായ ചർമ്മവും മുടിയും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഫ്ലാക്സ് സീഡ് ഓയിലിൽ ആൽഫ-ലിനോലെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല, അവയിൽ കലോറിയും കുറവാണ്. അതിനാൽ, ഈ എണ്ണ പാചകത്തിലും സലാഡുകൾ ഉണ്ടാക്കുന്നതിലും ഉപയോഗിക്കാം.ഫ്ളാക്സ് സീഡുകളിലെ ലിഗ്നാനുകൾ സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുൾപ്പെടെ ചിലതരം അർബുദങ്ങളെ തടയാൻ സഹായിക്കുന്നു. പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഫ്ളാക്സ് സീഡുകൾ സഹായിക്കുന്നു. മാത്രമല്ല, അവയിലെ ഒമേഗ -3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
ഫ്ളാക്സ് സീഡ് ടീ കുടിക്കുന്നത് വയറിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും. ഫ്ളാക്സ് സീഡുകൾ, കറുവപ്പട്ട, തേൻ എന്നിവ ചേർത്ത് ഈ ചായ ഉണ്ടാക്കാം. രാവിലെ ഉണർന്നയുടനെ ഫ്ളാക്സ് സീഡുകൾ ചേർത്ത വെള്ളം കുടിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ വെള്ളം കുടിക്കുന്നത് നല്ല ഫലം നൽകും. ഫ്ളാക്സ് സീഡുകൾ വിവിധ സ്മൂത്തികളിൽ ചേർക്കാം. ഇത് വേഗത്തിൽ വയറു നിറയാൻ സഹായിക്കും, ഒപ്പം ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

