ദുബായ് : ‘മുസ്ലീം ബ്രദർഹുഡുമായി ബന്ധമുള്ള 8 സംഘടനകളെ കരിമ്പട്ടികയിൽ പെടുത്തി യുഎഇ. കേംബ്രിഡ്ജ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ലിമിറ്റഡ്, IMA6INE ലിമിറ്റഡ്, വെംബ്ലി ട്രീ ലിമിറ്റഡ്, വാസ്ലഫോറൽ, ഫ്യൂച്ചർ ഗ്രാജുവേറ്റ്സ് ലിമിറ്റഡ്, യാസ് ഫോർ ഇൻവെസ്റ്റ്മെന്റ് ആൻഡ് റിയൽ എസ്റ്റേറ്റ്, ഹോൾഡ്കോ യുകെ പ്രോപ്പർട്ടീസ് ലിമിറ്റഡ്, നാഫൽ ക്യാപിറ്റൽ എന്നീ സംഘടനകളെയാണ് കരിമ്പട്ടികയിൽ പെടുത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം, ഈ സംഘടനകളുമായി പ്രവർത്തിക്കുന്നവർക്ക് യാത്രാ വിലക്കുണ്ടാകും . അവരുടെ ആസ്തികളും മരവിപ്പിക്കും . യുഎഇ ആസ്ഥാനമായുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഈ കരിമ്പട്ടികയിൽ പെടുത്തിയ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല.
സംഘടനകൾക്ക് പുറമേ, തീവ്രവാദത്തെ പിന്തുണയ്ക്കുന്ന 11 പേരെ കൂടി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1928 ൽ ഈജിപ്തിൽ ഹസ്സൻ അൽ-ബന്ന സ്ഥാപിച്ച സംഘടനയാണ് മുസ്ലീം ബ്രദർഹുഡ്. ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ ഈ സംഘടന നിരോധിച്ചിട്ടുണ്ട്.