ഏറെ ജനപ്രിയ ഭക്ഷണമാണ് ഫ്രഞ്ച് ഫ്രൈസ് . കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും പ്രിയപ്പെട്ട ഭക്ഷണമായി ഇത് മാറിക്കൊണ്ടിരിക്കുന്നു. കാരണം അതിന്റെ രുചി തന്നെയാണ്. എന്നാൽ ഫ്രഞ്ച് ഫ്രൈസ് പതിവായി കഴിക്കുന്നത് അമിതവണ്ണം മുതൽ ഹൃദ്രോഗം വരെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു .
ഫ്രഞ്ച് ഫ്രൈസിലെ ചില ചേരുവകൾ നമ്മുടെ ശരീരത്തിന് വളരെ അപകടകരമാണ്.ഫ്രഞ്ച് ഫ്രൈസ് കൂടുതൽ നേരം വറുക്കുമ്പോൾ, അവയിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് ദോഷകരവും അമിതവണ്ണത്തിന് കാരണമാകുന്നതുമാണ്.
ഉരുളക്കിഴങ്ങ് ഉയർന്ന താപനിലയിൽ വറുക്കുമ്പോൾ, അക്രിലാമൈഡ് എന്ന രാസവസ്തു രൂപം കൊള്ളുന്നു, ഇത് ഒരു അർബുദകാരിയായി കണക്കാക്കപ്പെടുന്നു. ഇതിൽ രുചി വർദ്ധിപ്പിക്കാൻ ധാരാളം ഉപ്പ് ഉപയോഗിക്കുന്നു. സോഡിയം അമിതമായാൽ രക്തസമ്മർദ്ദം വർദ്ധിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.ഉയർന്ന കലോറി ഉള്ളതിനാൽ ഇത് അമിതവണ്ണത്തിന് കാരണമാകും.ഇതിലെ കാർബോഹൈഡ്രേറ്റുകളും ഗ്ലൈസെമിക് സൂചികയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും . ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
ഫ്രഞ്ച് ഫ്രൈസിനു പകരം, വേവിച്ച മധുരക്കിഴങ്ങ്, പച്ചക്കറി സാലഡ് പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം . നിങ്ങൾക്ക് ഫ്രഞ്ച് ഫ്രൈസ് കഴിക്കണമെങ്കിൽ, എണ്ണയും ഉപ്പും കുറച്ച് വീട്ടിൽ തന്നെ ഉണ്ടാക്കാം.

