ഡബ്ലിൻ: അയർലന്റിൽ ഏപ്രിൽ മാസത്തിൽ വീടിനായി ഏറ്റവും കൂടുതൽ മോർട്ട്ഗേജുകൾ ലഭിച്ചത് ആദ്യമായി വീടുവാങ്ങുന്നവർക്ക്. ബാങ്കിംഗ് ആന്റ് പേയ്മെന്റ്സ് ഫെഡറേഷൻ അയർലന്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. എല്ലാ പ്രാവശ്യവും ആദ്യമായി വീട് വാങ്ങുന്നവർക്ക് തന്നെയാണ് ഏറ്റവും കൂടുതൽ മോർട്ട്ഗേജുകൾ ലഭിക്കാറുള്ളത്. ഇക്കുറി മോർട്ട്ഗേജ് അപ്രൂവലുകളും വർദ്ധിച്ചിട്ടുണ്ട്.
മോർട്ട്ഗേജ് മൂല്യത്തിൽ 965 മില്യൺ യൂറോയാണ് ഫസ്റ്റ് ടൈം ബയർമാർക്ക് നൽകിയത്. 12 ശതമാനമാണ് ഇത്തവണ ഉണ്ടായിരിക്കുന്ന വർദ്ധനവ്. മോർട്ട്ഗേജ് ലഭിക്കുന്ന ഫസ്റ്റ് ടൈം ബയർമാരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. മൂന്ന് ശതമാനമാണ് വർദ്ധനവ്. അപ്രൂവൽ ആകുന്നവരുടെ മോർട്ട്ഗേജ് മൂല്യത്തിൽ 1 ശതമാനത്തിന്റെ വർദ്ധനവ് ഇക്കുറി രേഖപ്പെടുത്തിയിട്ടുണ്ട്.

