ആൻഡ്രിം: ലഫ് നീഗ് തടാകത്തിലെത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. തടാകത്തിൽ വിഷാംശമുള്ള ബ്ലൂ- ഗ്രീൻ ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇത്തരം ആൽഗകൾ പുറപ്പെടുവിക്കുന്ന വിഷം ചൊറിച്ചിൽ, ഛർദ്ദി, പനി, ഡയേറിയ, ശരീര വേദന എന്നിവയ്ക്ക് കാരണാകാം.
സിക്സ് മൈൽ നദിയുടെ തീരത്താണ് ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. പിന്നാലെ ന്യൂടൗണാബ്ബി ബറോ കൗൺസിൽ അധികൃതർ എത്തി സ്ഥലത്ത് പരിശോധന നടത്തി. ആൽഗകളുമായി സമ്പർക്കമുണ്ടാകുന്ന സാഹചര്യം എല്ലാവരും ഒഴിവാക്കണം എന്നാണ് അധികൃതരുടെ നിർദ്ദേശം.
അതേസമയം ആദ്യമായല്ല പ്രദേശത്ത് ഇത്തരം ആൽഗകളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത്. മുൻ വർഷങ്ങൡലും വേനൽക്കാലത്ത് ഇവിടെ ആൽഗകൾ കണ്ടെത്തിയിരുന്നു.

