കെറി: കാലാവസ്ഥാ വ്യതിയാനം പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ സീൽഗ് മിചിലിന് ഭീഷണിയാകുന്നതായി റിപ്പോർട്ട്. സന്യാസ കേന്ദ്രങ്ങളെ ഉൾപ്പെടെ കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ക്ലൈമറ്റ് വൾണറബിലിറ്റി അസസ്മെന്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ.
കൗണ്ടി കെറിയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സീൽഗ് മിചിൽ. ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള സന്യാസ കേന്ദ്രങ്ങൾ ഇവിടെയുണ്ട്. പ്രാദേശവാസികൾ തുടർന്നും സീൽഗ് മിചിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത് എന്ന് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി പൈതൃക വകുപ്പ് പ്രതികരിച്ചു.
Discussion about this post

