നടി കീർത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12-ന് ഗോവയിൽ നടക്കും. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികൾ. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തി സുരേഷിന്റെ വരൻ . രണ്ട് ചടങ്ങുകളിലായാണ് വിവാഹം നടക്കുന്നത്. 12-ാം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്.
കീർത്തിയുടെ വിവാഹം അറിയിച്ചുള്ള ക്ഷണക്കത്ത് പുറത്തുവന്നിട്ടുണ്ട്. വിവാഹം സ്വകാര്യ ചടങ്ങ് ആയാകും നടത്തുകയെന്നും ഏവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണമെന്നും കത്തിൽ പറയുന്നു. എൻജിനീയറായ ആന്റണി ദുബായിൽ ബിസിനസുകാരനാണ് . ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമ കൂടിയാണ് ആന്റണി.
പ്രിയദർശൻ ചിത്രമായ ’ഗീതാഞ്ജലി’യിലൂടെ ആയിരുന്നു നായികയായി എത്തിയത്. മലയാളത്തിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ തമിഴിലേയ്ക്കും , തെലുങ്കിലേയ്ക്കും ചുവട് വച്ചു . തെലുങ്കിൽ പുറത്തിറങ്ങിയ ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. ‘കൽക്കി’ എന്ന ചിത്രത്തിൽ ‘ബുജി’യുടെ ശബ്ദമായും കീർത്തി എത്തി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹവാർത്തകൾ പുറത്ത് വന്നത് .