ഡബ്ലിൻ: സ്വോർഡ്സ് പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ വിജയിച്ച് റോയൽ നൈറ്റ്സ്. 2 റൺസിനാണ് എതിരാളികളായ തണ്ടർ വാരിയേഴ്സിനെ ടീം പരാജയപ്പെടുത്തിയത്. ഇനി മുതൽ എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് ആറ് മണിയ്ക്ക് തുടർന്നുള്ള ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ നടക്കും. ഡോണാബേറ്റ് ന്യൂബ്രിഡ്ജ് പാർക്കിൽ ആയിരുന്നു ഉദ്ഘാടന മത്സരം.
റോയൽ നൈറ്റ്സ് ആണ് ആദ്യം ബാറ്റിംഗിന് ഇറങ്ങിയത്. 15 ഓവറിൽ ടീം 127 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ തണ്ടർ വാരിയേഴ്സ് 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 125 റൺസിൽ ഒതുങ്ങി.
ഐപിഎൽ മാതൃകയിൽ സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സ്വോർഡ്സ് പ്രീമിയർ ലീഗിൽ അഞ്ച് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ലൈവ് സ്കോർ സ്റ്റംപ്സ് ആപ്പിൽ ലഭ്യമാണ്.

