തിരുവനന്തപുരം : നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരൻ . എന്തുവന്നാലും അന്വേഷിക്കില്ല എന്ന നാണം കെട്ട നിലപാടാണ് സർക്കാരിനെന്നും, തനിക്കെതിരെ വലിയ ഭീഷണികളുണ്ടെന്നും സനൽകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ശാരീരികമായി ആക്രമിക്കാനുള്ള കോപ്പ് കൂട്ടലാണ് ഇപ്പോൾ നടക്കുന്നത്. ഈ ഹേറ്റ് കാമ്പെയിൻ അതിന് വേണ്ടിയുള്ളതാണ്. താനുയർത്തുന്ന വിഷ്യത്തോട് ഐക്യദാർഢ്യമുള്ളവരുടെ പിന്തുണ വേണം. രാത്രിയിൽ ആക്രമണ സാധ്യത ഉള്ളതുകൊണ്ട് സഹായം വേണമെന്നും സനൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
എനിക്ക് പൊതുസമൂഹത്തിന്റെ നിസംഗതയിൽ വലിയ സങ്കടമുണ്ട്. സുഹൃത്തുക്കളേ ഞാൻ നമ്മുടെ സമൂഹത്തെ സംബന്ധിച്ച ഒരു വലിയ കുറ്റകൃത്യത്തെ തുറന്നു കാട്ടാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ എന്റെ പ്രണയമുണ്ടാവാം. പക്ഷേ അതൊന്നുമല്ല ഇവിടെ വിഷയം. ഞാൻ ആവശ്യപ്പെടുന്നത് എന്റെ ശ്രദ്ധയിൽ പെട്ട ഒരു കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം നടത്തണം എന്ന് മാത്രമാണ്.
പക്ഷേ നോക്കൂ
എന്തുവന്നാലും അന്വേഷിക്കില്ല എന്ന നാണം കെട്ട നിലപാട് സർക്കാർ സ്വീകരിക്കുന്നു
എന്തുവന്നാലും ഈ വിഷയം അതിന്റെ നിക്ഷ്പക്ഷതയിൽ ജനങ്ങളിൽ എത്തിക്കില്ലെന്ന് മാധ്യമങ്ങൾ തീരുമാനിക്കുന്നു.
ഇവർ ചതിക്കുന്നത് എന്നെയല്ല. നിങ്ങളെയും കൂടിയാണ്. ഈ സമൂഹത്തെ മാഫിയക്ക്, സെക്സ് റാക്കറ്റിന് ഒറ്റു കൊടുക്കുകയാണ് നമ്മുടെ ഭരണ കൂടവും മാധ്യമങ്ങളും എല്ലാം.
എനിക്ക് വലിയ ഭീഷണികളുണ്ട്. ശാരീരികമായി ആക്രമിക്കാനുള്ള കോപ്പ് കൂട്ടലാണ് ഇപ്പോൾ നടക്കുന്നത്. ഈ ഹേറ്റ് കാമ്പെയിൻ അതിന് വേണ്ടിയുള്ളതാണ്. ഞാനുയർത്തുന്ന വിഷ്യത്തോട് ഐക്യദാർഢ്യമുള്ളവരുടെ പിന്തുണ എനിക്ക് വേണം. രാത്രിയിൽ ആക്രമണ സാധ്യത ഉള്ളതുകൊണ്ട് സഹായം വേണം.
പുതിയ സംഭവ വികാസങ്ങളുടെ സാഹചര്യത്തിൽ എന്റെ സമരത്തിന്റെ ആവശ്യങ്ങളിൽ ഞാൻ ചെറിയ മാറ്റങ്ങൾ വരുത്തുകയാണ്. അവ ഇങ്ങനെയാണ്
1. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുക, അതിൽ പറയുന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുക.
2. എനിക്കെതിരെയുള്ള കള്ളക്കേസുകൾക്ക് പിന്നിൽ സെക്സ് റാക്കററിന്റെ ഗൂഡാലോചന അന്വേഷിക്കുക.
3. 2026 മേയ് മാസം 25 ന് കേരള മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്വേഷിക്കുക.

