കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിൽ നടൻ ജയസൂര്യയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. ജയസൂര്യയോടൊപ്പമുണ്ടായിരുന്ന ആളുകൾ തന്നെ കയ്യേറ്റം ചെയ്തതായാണ് ഫോട്ടോഗ്രാഫർ സജീവൻ നായരുടെ പരാതി.
വെള്ളിയാഴ്ച രാവിലെ 8:30 ഓടെ അക്കരെ കൊട്ടിയൂരിലാണ് സംഭവം. ആചാരങ്ങൾ അവസാനിക്കുന്നതുവരെ ചിത്രമെടുക്കാൻ കൊട്ടിയൂർ ദേവസ്വം ബോർഡ് സജീവൻ നായരെ ഏൽപ്പിച്ചിരുന്നു. അദ്ദേഹം ഒരു പ്രാദേശിക പത്രപ്രവർത്തകൻ കൂടിയാണ്.ജയസൂര്യ രാവിലെ എത്തിയപ്പോൾ, ദേവസ്വം ആവശ്യപ്പെട്ടതനുസരിച്ച് സജീവൻ ഒരു ഫോട്ടോ എടുക്കാൻ ശ്രമിച്ചു. ഈ സമയത്ത് സജീവനെ കയ്യേറ്റം ചെയ്തതായാണ് റിപ്പോർട്ടുകൾ . ചിത്രം എടുക്കരുതെന്ന് പറഞ്ഞതല്ലേ എന്ന് ചോദിച്ചായിരുന്നു മർദ്ദനം . കാമറ ലെന്സ് പിടിച്ചുതിരിക്കുകയും വയറിനിട്ട് ഇടിക്കുകയും ചെയ്തതായി സജീവൻ പറഞ്ഞു.

