കൊച്ചി : എമ്പുരാൻ ചിത്രത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകവെ മകനും ഈദ് ആശംസയുമായി മുരളി ഗോപി . എല്ലാവർക്കും ഈദ് ആശംസ എന്ന പോസ്റ്റാണ് മുരളി ഗോപി ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത്. ഗോധ്ര കലാപത്തെ വെളുപ്പിക്കാൻ ശ്രമിച്ച ‘ എമ്പുരാൻ ‘ ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തിയിരുന്നു.
ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് ഈ പോസ്റ്റ് ഷെയർ ചെയ്യുകയുമുണ്ടായി. എന്നിട്ടും തിരക്കഥാകൃത്തായ മുരളി ഗോപി ഈ വിവാദങ്ങളെ കുറിച്ച് പ്രതികരിക്കാനോ, ഖേദപ്രകടനം നടത്താനോ മുന്നോട്ട് വന്നിട്ടില്ല . അതുകൊണ്ട് തന്നെ ഈദ് ആശംസ നേർന്ന പോസ്റ്റിനു താഴെ പല കമന്റുകളും വരുന്നുമുണ്ട്.അതേസമയം വിവാദഭാഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തിയറ്ററുകളിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.