ന്യൂഡൽഹി ; പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിൽ നന്ദി അറിയിച്ച് നടൻ മമ്മൂട്ടി . പുരസ്കാരം നൽകി ആദരിച്ചതിന് രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് .
‘ മാതൃരാജ്യത്തിനു നന്ദി….‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി . എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ ‘ എന്നാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് .
കഴിഞ്ഞ ദിവസമാണ് പദ്മപുരസ്ക്കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചത് . മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി തോമസ്, ആർ.എസ്.എസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായ പി. നാരായണൻ എന്നിവർക്ക് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു. മമ്മൂട്ടി ഉൾപ്പെടെ അഞ്ച് പത്മഭൂഷൺ ജേതാക്കളിൽ മൂന്ന് പേർ മലയാളികളായിരുന്നു.

